Friday, May 21, 2010

ഇന്നിന്റെ മോഹങ്ങൾ

കാതോർക്ക നാമിന്നു കാട്ടരുവിപ്പാട്ടിന്,
പൊഴിക്കുകയൊരു മറുപുഞ്ചിരി പൂവിനായ്,
അവളുടെ കൺകളിൽ നോക്കിപ്പറയുക,
പ്രണയിക്കുന്നു നിന്നെ ഞാനെന്ന്,
തുറക്കുകയേറെനാൾ തുറക്കാൻ കൊതിച്ചൊരാ മനക്കണ്ണ്.
കരളിൽ കരുതിയ കരുണയുടെ ഒരു തുള്ളി
ഒഴുക്കുക വൈകാതെയിന്ന്,
യാത്ര തിരിക്കുക, ഏറെനാൾ കാത്തൊരാ നാടിന്റെ പച്ചപ്പിലേക്ക്
...... മാനിക്ക മനസ്സിന്റെ ചപലമാം മോഹങ്ങൾ,
ആ മോഹങ്ങളല്ലേയീ നമ്മൾ.
നാളെയീ മോഹങ്ങൾ നമ്മെ മറന്നേക്കാം,
മോഹങ്ങളില്ലാതായേക്കാം.

5 comments:

ശാലിനി said...

കുറച്ചു ഫിലോസഫിക്കായോ? :) സഹിക്കുക ട്ടോ. :‍)

Raman said...

മോഹങ്ങളില്ലാതായേക്കാം
Illathakalle ennu prarthikkaam

വരയും വരിയും : സിബു നൂറനാട് said...

മോഹങ്ങള്‍ നല്ലത് തന്നെ...അതിര് കടക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

പട്ടേപ്പാടം റാംജി said...

കരളിൽ കരുതിയ കരുണയുടെ ഒരു തുള്ളി
ഒഴുക്കുക വൈകാതെയിന്ന്,

ഒട്ടും വൈകാതെ...

എന്‍.ബി.സുരേഷ് said...

യാത്ര തിരിക്കുക, ഏറെനാൾ കാത്തൊരാ നാടിന്റെ പച്ചപ്പിലേക്ക്
...... മാനിക്ക മനസ്സിന്റെ ചപലമാം മോഹങ്ങൾ,
ആ മോഹങ്ങളല്ലേയീ നമ്മൾ.
നാളെയീ മോഹങ്ങൾ നമ്മെ മറന്നേക്കാം,
മോഹങ്ങളില്ലാതായേക്കാം

ഈ വരികള്‍ ഈ കവിതയില്‍ ഒരു അധികപ്പറ്റാണ്.
വെറുതേയീ മോഹങ്ങള്‍ എന്നൊക്കെ ഒ.എന്‍.വി. എഴുതിപ്പിടിപ്പിച്ചാല്‍ ക്ഷമിക്കും.

കവിതയുടെ പുതുക്കത്തിനൊരു ക്ഷതമാണു ആ വരികള്‍
അത് വേറെ ഏതെങ്കിലും കവിതയോടൊപ്പം ചേര്‍ക്കാം.
അല്ലങ്കില്‍ മുകളിലത്തെ വരികളോടു ചേര്‍ന്നു നില്ക്കുന്ന
ആ വരികളുടെ അനുഭൂതിയോട് ഒട്ടി നില്ല്ക്കുന്ന വരികള്‍ എഴുതിച്ചേര്‍ക്കൂ.