Thursday, May 27, 2010

പറയാതിരുന്നത്

എന്റെ പ്രണയം വാചാലമായില്ല,
എന്റെ പ്രണയം പുഞ്ചിരിച്ചതുമില്ല.
എന്റെ പ്രണയം ഡയറിയുടെ,
നനുത്ത താളുകളെ മാത്രം ചുംബിച്ചു.
ഒടുവിലെൻ പ്രണയം നിശാഗീതം പോലെ,
ഇരുളാർന്ന നിഴലുകളിൽ നഷ്ടപ്പെട്ടു.

7 comments:

ശാലിനി said...

ഡയറിയിൽ മാത്രമൊതുങ്ങിയ പ്രണയം!

വരയും വരിയും : സിബു നൂറനാട് said...

ഡയറിയുടെ താളുകളില്‍ നിന്ന് ഇരുളും കടന്നു പ്രകാശത്തിന്‍റെ മഴവില്‍ നിറങ്ങളിലേക്ക് പോകട്ടെ... പ്രണയം !!

പട്ടേപ്പാടം റാംജി said...

ഡയറിയില്‍ ഒതുങ്ങിയ പ്രണയം നഷ്ടപ്പെട്ടില്ലെങ്കിലെ അത്ഭുതപ്പെടെണ്ടൂ.
വരികള്‍ നന്നായി.

കുമാരന്‍ | kumaran said...

പറയാത്ത വാക്കുകള്‍ മധുരതരം.

SULFI said...

ശാലിനീ.
കുറച്ചെഴുതുക, കൂടുതല്‍ വായിക്കുക എന്നായിരിക്കട്ടെ നമ്മെ നയിക്കേണ്ടത്. ഭാവുകങ്ങള്‍.

ശ്രീ said...

പ്രണയം എന്നുമുണ്ടായിരിയ്ക്കണം. അത് ഡയറിത്താളുകളില്‍ മാത്രമായി ഒതുങ്ങിപ്പോകരുത്.

Manoraj said...

പ്രണയം നഷ്ടമാകാതെ നോക്കുക