Friday, April 8, 2011

ഒരു കുറ്റസമ്മതം, ഒരു പ്രതിജ്ഞ

അന്ന ഹസാരെ എന്ന വ്യക്തിയെ എനിക്കറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ അറിയില്ല. പക്ഷെ,എന്റെ സ്വന്തം ലോകത്ത് നിന്ന് പുറത്തു വന്നു ഒരു നിമിഷം ഒന്ന് ചിന്തിക്കാന്‍ അദ്ദേഹം എന്നെ പ്രേരിപ്പിക്കുന്നു.
അഴിമതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.എല്ലാം കണ്ടും കേട്ടും, ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങള്‍ അല്ലെന്നു കരുതി ജീവിക്കാനാണ് ഞാന്‍ എന്നും ഇഷ്ട്ടപ്പെട്ടത്‌. ഞാന്‍ കഷ്ട്ടപ്പെട്ടു പണിയെടുത്ത് നികുതി അടയ്ക്കുന്ന പണമാണ് കണ്ടവന്‍ കട്ട് മുടിക്കുന്നതെന്ന ബോധം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അതിനി ഉണ്ടാകുമോ എന്ന് അറിയില്ല.

എങ്കിലും, ഈ നിമിഷം മറ്റെല്ലാം മാറ്റി വച്ച് ഞാന്‍ ഒന്ന് ചിന്തിക്കട്ടെ സ്വതന്ത്രമായി! രാഷ്ട്രബോധത്തോടെ ഒന്ന് പറയട്ടെ..
അഴിമതിക്കെതിരെ എന്റെ വോട്ട്!! കണ്മുന്നില്‍ കാണുന്ന അഴിമതിയെ വെള്ളം തൊടാതെ വിഴുങ്ങി, നപുംസകമായി ഒരിക്കലും ജീവിക്കില്ലെന്നു പ്രതിജ്ഞ എടുക്കട്ടെ! ജയ് ഹിന്ദ്‌!

8 comments:

മഹേഷ്‌ വിജയന്‍ said...

"അഴിമതിക്കെതിരെ എന്റെ വോട്ട്!! കണ്മുന്നില്‍ കാണുന്ന അഴിമതിയെ വെള്ളം തൊടാതെ വിഴുങ്ങി, നപുംസകമായി ഒരിക്കലും ജീവിക്കില്ലെന്നു പ്രതിജ്ഞ എടുക്കട്ടെ! ജയ് ഹിന്ദ്‌!"

കൂടെ ഞാനും കൂടുന്നു... ജയ് ഹിന്ദ്‌.........

അതിരുകള്‍/പുളിക്കല്‍ said...

എങ്കിലും, ഈ നിമിഷം മറ്റെല്ലാം മാറ്റി വച്ച് ഞാന്‍ ഒന്ന് ചിന്തിക്കട്ടെ സ്വതന്ത്രമായി! രാഷ്ട്രബോധത്തോടെ ഒന്ന് പറയട്ടെ..
അഴിമതിക്കെതിരെ എന്റെ വോട്ട്!! കണ്മുന്നില്‍ കാണുന്ന അഴിമതിയെ വെള്ളം തൊടാതെ വിഴുങ്ങി, നപുംസകമായി ഒരിക്കലും ജീവിക്കില്ലെന്നു പ്രതിജ്ഞ എടുക്കട്ടെ! ജയ് ഹിന്ദ്‌!......................ഈ ഞാനും കൂടുന്നു

Manoraj said...

എന്റെ വോട്ട് അഴിമതിക്കെതിരെ.. പക്ഷെ ആര്‍ക്ക് കൊടുക്കും.. അതാണ് ചോദ്യം?

ദീപുപ്രദീപ്‌ said...

ഇന്ത്യയൊട്ടാകെ ലക്ഷക്കണക്കിന്‌ പേര്‍ ഇന്റെര്‍നെറ്റിലൂറെ ഈ നിരാഹാരത്തിന് ഐക്യദാര്ട്യം പ്രക്യാപിച്ചു കഴിഞ്ഞു. പക്ഷെ അതുകൊണ്ടു ഒരു കാര്യവുമില്ല .വെറുതെപോയി ഒരു ക്ലിക്ക് ചെയ്യുന്നതല്ലാതെ ഇവരില്‍ മഹാഭൂരിപക്ഷം പേരെകൊണ്ടും ഒരു ഗുണവുമില്ല.അഞ്ചു പൈസ ചിലവില്ലാത്ത കാര്യമല്ലേ ? മേയ്യനങ്ങുകയും വേണ്ട. അതിനെ ഒരു ദേശത്തിന്റെ വിപ്ലവമായി കണക്കാക്കാന്‍ പറ്റില്ല. അഴിമതി തുടച്ചു നീക്കുകതന്നെ വേണം . പക്ഷെ ഇന്റര്‍നെറ്റില്‍ അണ്ണാ ഹസാരെയെന്ന മനുഷ്യനെക്കുറിച്ച് മാത്രം വാക്കുകള്‍ ഒഴുക്കുമ്പോള്‍, നാം ഒന്ന് വിസ്മരിക്കരുത് , ഇറോം ശര്മിളയെ. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ആ സ്ത്രീ മണിപൂരില്‍ സത്യാഗ്രഹം കിടക്കുന്നു . അവിടെ ആരും ഇതുപോലൊരു സഹായഹസ്തവുമായി ചെന്നിലല്ലോ?

പട്ടേപ്പാടം റാംജി said...

ഇത്തരം ചെറിയ ചിന്തകള്‍ ഒരുമിക്കുംമ്പോഴാണ് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്.

Lipi Ranju said...

ഒരുപാടാളുകള്‍ ഈ പ്രതിഞ്ഞ എടുത്തതിന്റെ
ഫലമാണ്‌ ശാലിനി.. അദ്ദേഹത്തിന്‍റെ ഈ വിജയം....
നമുക്കിനി നല്ല നാളെ ധൈര്യമായി സ്വപ്നം കാണാം...

jayarajmurukkumpuzha said...

orupadu nanmakal pratheekshikkaam.....

K@nn(())raan*കണ്ണൂരാന്‍.! said...

അഴിമതിക്കെതിരെ എന്റെ വോട്ട്!! കണ്മുന്നില്‍ കാണുന്ന അഴിമതിയെ വെള്ളം തൊടാതെ വിഴുങ്ങി, നപുംസകമായി ഒരിക്കലും ജീവിക്കില്ലെന്നു പ്രതിജ്ഞ എടുക്കട്ടെ! ജയ് ഹിന്ദ്‌!

നന്നായി.