Wednesday, May 4, 2011

ഇന്റര്‍വ്യൂ മെയ്‌ 6 വെള്ളിയാഴ്ച!

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ "കമ്പ്യൂട്ടര്‍ സയന്‍സ് - mtech "നുള്ള പ്രവേശന പരീക്ഷ എഴുതിയിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. ദൈവം സഹായിച്ചു അതില്‍ കടന്നു കൂടി.ഇപ്പോള്‍ ഇന്റര്‍വ്യൂവിന്റെ പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുകയാണ്.

ഈ തിരക്കുകള്‍ എല്ലാം കാരണം കുറെ നാളുകളായി ഒന്നും എഴുതാന്‍ സാധിച്ചിട്ടില്ല.മരുഭൂമി പോലെ കിടക്കുന്ന ഈ ബ്ലോഗ്‌ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട് പക്ഷെ സമയം ഇല്ല :(

ഇന്റര്‍വ്യൂ കഴിഞ്ഞു വേണം, പണി പകുതിയാകി വച്ചിരിക്കുന്ന രണ്ടു കഥകള്‍ പോസ്റ്റ്‌ ചെയ്യാന്‍. ഇത് വായിക്കുന്നവരൊക്കെ, മെയ്‌ 6 നു, ചുമ്മാ എന്നെ ഒന്നോര്‍ക്കാന്‍ അപേക്ഷ! :)

അപ്പൊ എല്ലാം പറഞ്ഞ പോലെ, ഇന്റര്‍വ്യൂ കഴിഞ്ഞു കാണാം :)

12 comments:

ദീപുപ്രദീപ്‌ said...

കഥയാണെന്ന് കരുതിയാണ് വായിക്കാന്‍ വന്നത് .
പ്രവേശനം ലഭിക്കട്ടെ .ആശംസകള്‍ .

Manoraj said...

ദീപു പറഞ്ഞപോലെ തലക്കെട്ട് കണ്ടപ്പോള്‍ ശാലിനിയുടെ വ്യത്യസ്ഥമായ ഒരു കഥയാവും എന്ന് കരുതി. ഏതായാലും വിജയാശംസകള്‍.

ചിതല്‍/chithal said...

ഇതാ, മെയ് ആറിനു് ഓർത്തിരിക്കുന്നു. മുഖാമുഖത്തിൽ നല്ലവണ്ണം ശോഭിക്കാൻ സാധിക്കട്ടെ.

പട്ടേപ്പാടം റാംജി said...

ഇന്നാണ് ആറാം തിയതി.
എല്ലാ വിജയാശംസകളും.

abith francis said...

എന്തായി ഇന്റര്‍വ്യൂ???

ശാലിനി said...

ഓര്‍ത്ത എല്ലാവര്ക്കും നന്ദി കേട്ടോ.

ഇന്റര്‍വ്യൂ കുഴപ്പമില്ലാതെ പോയി. പക്ഷെ ഒരു non‍-techincal blunder സംഭവിച്ചു. അത് ഞാന്‍ ഇന്റര്‍വ്യൂ റിസള്‍ട്ട്‌ ഒക്കെ വന്നു കഴിഞ്ഞു ഒരു കോമഡി ബ്ലോഗ്‌ ആയി ഇടാം.
:) ചിലപ്പോ ട്രാജഡി ആകാനും മതി :( എന്തായാലും എല്ലാവര്ക്കും നന്ദി.

ഒരു കഥ ഉടനെ വരുന്നു. വായിക്കുമല്ലോ!

jiya | ജിയാസു. said...

ഉവ്വ..

ayona said...
This comment has been removed by the author.
Prajil Aman (പ്രജില്‍ അമന്‍) said...

ദൈവം ഇപ്പൊ എം.ടെക്ക് പരീക്ഷ നടതുകയാണൊ .?
ദൈവതിനെതിരെ കേസു കൊടുക്കണം...ഇങനെ അന്ന്യായം കാണിക്കുന്നതിനു..!! all the very best..!!

ചാണ്ടിച്ചന്‍ said...

അഡ്മിഷന്‍ കിട്ടിയോ....ഞാന്‍ വിളിച്ചു പറയണോ :-)

ശാലിനി said...

അഡ്മിഷന്‍ കിട്ടി.ജൂലൈ മുതല്‍ വീണ്ടും വിദ്യാര്‍ഥി വേഷം.. :) (ജീര്‍ണവസ്ത്രം, കാകദൃഷ്ടി സ്റ്റൈല്‍ ;) )
ചാണ്ടിച്ചന്‍ വിളിച്ചു പറയേണ്ടി വന്നില്ല.. ഇനി PhD ക്ക് അഡ്മിഷന്‍ ന്റെ സമയത്ത് ചാണ്ടിച്ചന്റെ സേവനം ഞാന്‍ ഉപയോഗിക്കുന്നതായിരിക്കും.. അപ്പൊ അറിയില്ല കേട്ടില്ല എന്നൊക്കെ പറയരുത് :)

shamsudheen perumbatta said...

അപ്രതീക്ഷിതമായാണീ ബ്ലോഗ്ഗിലെക്കെത്തിപ്പെട്ടത്, ശാലിനിയുടെ രചനകളിലേക്ക് കണ്ണോടിക്കുംബോൾ മനസ്സിനൊരു കുളിർമ്മ തോന്നുന്നത് പോലെ, എല്ലാം ബോറടിപ്പിക്കാത്ത വിധത്തിലാണീ സഹോദരി ബ്ലോഗൊക്കെ തയ്യാറാക്കി വെച്ചത്,
സമയം കിട്ടുംബോൾ മുഴുവനും വായിക്കണമെന്ന് ആഗ്രഹിക്കുന്നു, അഭിനന്ദനം