Tuesday, June 14, 2011

ഒരു സന്തോഷ വര്‍ത്താനം

ആയിരം കടക്കാറുള്ള ഫോൺ ബില്ലുകൾക്കു വിട - ഇനി മിസ്സ്‌ കോളുകൾ മാത്രം..

ബോറടിക്കുമ്പോ വെറുതെ കഴിച്ചിരുന്ന ബർഗ്ഗറുകൾക്കും പിസ്സയ്ക്കും വിട - ഇനി ക്യാന്റീനിലെ കാലിച്ചായ മാത്രം...

എല്ലാ മാസവും 26 നു സാലറി ക്രെഡിറ്റു ചെയ്തെന്നു മെസ്സേജടിക്കുന്ന സിറ്റി ബാങ്കിനും വിട - ഇനി ഞാൻ സ്റ്റേറ്റ്‌ ബാങ്കിന്റെ സ്വന്തം ആളാ(ലോൺ...)

അപ്പോ പറഞ്ഞു വന്നതു.. എനിക്കു MTech നു അഡ്മിഷൻ കിട്ടി. ബഹുത്‌ ഖുഷി ഹെ... മേൽ പറഞ്ഞ ഒന്നും ഒരു നഷ്ടമായി തോന്നുന്നില്ല.. വീണ്ടും വിദ്യാർത്ഥി ആകുന്നതിലെ സന്തോഷം മാത്രം... അപ്പൊ എല്ലാർക്കും എന്റെ വക ഒരു ലഡു.. :)

23 comments:

MyDreams said...

evdie ladu ......

ഹരീഷ് തൊടുപുഴ said...

ചിലവ് ചെയ്യണം കെട്ടോ..

കൂടാതെ ആശംസകളും..

Manoraj said...

ലഡു മാത്രം പോര കേട്ടോ.. നമുക്ക് പിസ്സാ ഹട്ടിലോ മറ്റോ പോകാന്നേ.. :) പഠനം പാല്‍പ്പായസമാകട്ടെ..

Pradeep paima said...

happy ayo..sweet drems

Jazmikkutty said...

congrats shalinee...:)

ചാണ്ടിച്ചന്‍ said...

ഞങ്ങള്‍ക്ക് വല്യ സന്തോഷമൊന്നുമില്ല...വല്യ പഠിത്തക്കാരിയാവാന്‍ പോവാല്ലേ....ഇനി പോസ്റ്റുകളൊക്കെ ഇടാന്‍ ഈ വഴി വര്വോ....
തമാശക്ക് പറഞ്ഞതാ കേട്ടോ...അഭിനന്ദനങ്ങള്‍...

ചെറുവാടി said...

ആശംസകള്‍

Lipi Ranju said...

Congrats Shalini... എവിടെയാ MTech നു അഡ്മിഷൻ കിട്ടിയത് ?

ചിതല്‍/chithal said...

അഭിനന്ദനങ്ങൾ. ഏത് ബ്രാൻച് ആണു്‌? സ്പെഷ്യലൈസേഷൻ ഏതാ?
ഏത് കോളജിലാ കിട്ടിയത്?

ശാലിനി said...

ഇത്രയും പേര്‍ ഇവിടെ വന്നു കമന്റ്‌ ഇട്ടതു കണ്ടു എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേഏഏ ... എല്ലാര്ക്കും വല്യ "താങ്ക്സ്" :)
MyDreams ലഡ്ഡു ഇനിയത്തെ ബ്ലോഗേര്‍സ് മീറ്റിനു വരുമ്പോ തരാട്ടാ..
ഹരീഷ് - ചിലവൊക്കെ ചെയ്യാം മാഷേ.. :) നന്ദി..
മനോ - പിസ്സ ഹട്ടോ അതെന്താ മനോ? കോളേജില്‍ വന്നാല്‍ കാലിച്ചായ വാങ്ങി തരാം :)
Pradeep - പിന്നെ ഫയങ്കര ഹാപ്പി ആയി.. പിന്നെ സ്വീറ്റ് ഡ്രീംസ്‌ എനിക്കാണോ?.. ഞാന്‍ ക്ലാസ്സില്‍ പോയി ഉറങ്ങാന്‍ പ്ലാന്‍ ചെയ്തത് എങ്ങനെ മനസ്സിലായി? :)
Jazmikkutty - താങ്ക് യു :)
ചാണ്ടിച്ചോ താങ്ക്സ് :) എന്റെ PhD ടെ കാര്യം മറക്കല്ലേ :)
ചെറുവാടി - താങ്ക് യു :)
ലിപി - Mtech കമ്പ്യൂട്ടര്‍ സയന്‍സ് ആണ്. ബാംഗ്ലൂര്‍ ലെ International Institute of Information Technology.
ചിതല്‍ - താങ്ക്സ് ട്ടാ.. :) specialization ഇതുവരെ തീരുമാനം ആയില്ല. മിക്കവാറും networking ആയിരിക്കും.. നമ്മടെ ഇപ്പത്തെ പണി ഒക്കെ തന്നെ.. ;)

മഹേഷ്‌ വിജയന്‍ said...

നല്ല രീതിയില്‍ പഠിക്കുക...ഉന്നത വിദ്യാഭ്യാസത്തിനു എല്ലാവിധ ആശംസകളും നേരുന്നു...
സമയം കിടുകയാണെങ്കില്‍ മാത്രം ഇടയ്ക്കിടെ നല്ല കഥകളുമായി വരിക.. പഠിത്തം കഴിഞ്ഞു മതീട്ടോ എഴുത്ത്...
എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

anupama said...

പ്രിയപ്പെട്ട ശാലിനി,
ഹാര്ദമായ അഭിനന്ദനങ്ങള്‍...ഉദ്യാന നഗരത്തിലേക്ക് കുടിയേറി പാര്‍ക്കുമ്പോള്‍,പഠിപ്പില്‍ നിന്നും വിടുതല്‍ ആഗ്രഹിക്കുമ്പോള്‍, രണ്ടു മുഴം മുല്ലപൂ വാങ്ങി ആസ്വദിക്കു... എനിക്ക് ഭയങ്കര ഇഷ്ടമാണ് അവിടുത്തെ മുല്ലപ്പൂ.....
പഠിക്കാന്‍ കഴിയുന്ന അത്രയും പഠിക്കണം കേട്ടോ...അക്ഷരങ്ങള്‍ എന്നും അനുഗ്രഹമാകട്ടെ...
ബ്ലോഗിങ്ങ് നിര്‍ത്തേണ്ട....പോകുന്നതിനു മുന്‍പ് അനുവിന്റെ ലോകത്തിലേക്ക്‌ വന്നതിനു വളരെ നന്ദി!സന്തോഷം!
മഴയില്‍ നനഞ്ഞ ഒരു ദിവസവും ഹൃദ്യമായ ആശംസകളും...
സസ്നേഹം,
അനു

അനില്‍കുമാര്‍ . സി.പി said...

എല്ലാ നന്മകളും.

ചാണ്ടിച്ചന്‍ said...

Phdക്ക് അഡ്മിഷന്‍ മേടിച്ചു തരുന്ന കാര്യം ഞാനേറ്റു...പക്ഷെ Mtech പാസ്സാവണം!!!

faisalbabu said...

അപ്പൊ ങ്ങളെ കാര്യത്തിലും ഒരു തീരുമാനായി ...

mittai said...

good...nice to read ur blog...and congrtas to u!!

മാറുന്ന മലയാളി said...

പഠനം നടക്കട്ടെ.....എല്ലാ ആശംസകളും

വി.എ || V.A said...

എന്റെ വക എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു. ‘സർവ്വവിജയമംഗളാനി ഭവഃ’

K@nn(())raan*കണ്ണൂരാന്‍! said...

ലഡുവും വടയുമൊന്നും വേണ്ട. സമയാസമയം പോസ്റ്റ്‌ടുക. എന്നിട്ട് കണ്ണൂരാന് മെയിലയക്കുക. മര്യാദവേണം മര്യാദ. സംജാഹെ ക്യാ!

ശാലിനി said...

മഹേഷ് - നന്ദി സുഹൃത്തെ.. വീണ്ടും കഥകളുമായി വരാന്‍ ശ്രമിക്കാം..
anupama - നന്ദി അനുപമ.. കുറച്ചു വര്‍ഷങ്ങളായി ഉദ്യാന നഗരിയില്‍ തന്നെയാണ്..
അനിലേട്ടാ താങ്ക്സ്..
ചാണ്ടിച്ചാ ഒരു മാതിരി ബൂര്‍ഷ്വാ മൊതലാളിമാരെപ്പോലെ സംസാരിക്കല്ലേ.. :)
faisalbabu അതെ.. അങ്ങനെ ഒരു തീരുമാനായി.. :)
മെറിന്‍ - താങ്ക്സ്..
മാറുന്ന മലയാളി - താങ്ക്സ്...
വി.എ || V.A - നന്ദി വി എ :)
K@nn(())raan*കണ്ണൂരാന്‍! - ആയ്ക്കോട്ടെ... സ്പാം ചെയ്തെന്നു പറയരുത് പിന്നെ ;)

ഷാരോണ്‍ said...

കൊള്ളാം കൊള്ളാം..പറഞ്ഞില്ലാന്നു പറയല്ലേ...വേണ്ടാട്ടാ..അത്ര സുഹമുള്ള ഏര്‍പ്പാടല്ല ട്ടാ..
പൊളിച്ചടുക്കാന്‍ തീരുമാനിച്ച് വന്നതാ ഞാനും..

ശോ..ചേരുന്നതിനു മുന്പ് എന്തെല്ലാം ആഗ്രഹമാരുന്നു...ഇപ്പം നിര്‍ത്തിപ്പോയാ മതീന്നായി..

അമൃതെലോക്കെ ഇങ്ങനാ...ഇനി iiit എങ്ങനാന്നു അറിയില്ല...look for iiit hyderabad its a good campus..

(gate scholarship നോക്കി ഇരിക്കേണ്ട...കിട്ടൂല്ല..ഞങ്ങക്ക് ഇത് വരെ കിട്ടീട്ടില്ല...)

sm sadique said...

നല്ലവണ്ണം പഠിക്കാനും വിജയം വരിക്കാനും എന്റെ പ്രാർഥന..........

കുസുമം ആര്‍ പുന്നപ്ര said...

ആശംസകള്‍..കുശുമ്പു വരുന്നു. വീണ്ടും ഒരു വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക് പോകുന്നത് ഓര്‍ത്തപ്പോള്‍..പഠിക്കുന്നതിനൊപ്പം അടിച്ചു പൊളിക്കുക. ഇനി ഒരിക്കലും ഈ നല്ലകാലം വരില്ല.