സമയം അഞ്ചര!ഒന്നു തഴുകിയപ്പൊഴേയ്ക്കും, അഞ്ചു മിനുട്ടു കൂടി പരോൾ അനുവദിച്ചു കൊണ്ടു നോക്കിയ-N8 നിശബ്ദമായി.മനസ്സിനെയും ഇങ്ങനെ തഴുകി നിശബ്ദമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. സംഗീത ഇപ്പോഴും നല്ല ഉറക്കമാണ്. "ഡോവ്" ഷാമ്പുവിന്റെ മൃദുഗന്ധം പരത്തുന്ന അവളുടെ മുടിയിഴകളിൽ മുഖമമർത്തി മനസ്സിനെ സ്വസ്ഥമാക്കാൻ ഞാൻ ശ്രമിച്ചു.ഉറക്കത്തിന്റെ സുഖകരമായ നിസംഗതയിൽ നിന്നും
പുറത്തുവരാതിരിക്കാനായെങ്കിൽ!
അലാറം വീണ്ടും അടിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തവണ പരോളില്ല.
പ്രോജക്ട് റിലീസ് ജൂൺ 25 നു.അതായതു ഇനി വെറും ഒരാഴ്ച.കോഡിൽ തീർത്താൽ തീരാത്തത്ര ബഗ്ഗുകൾ.അതിനിടയ്ക്കു ആകാശത്തു നിന്നു പൊട്ടി വീണ പോലെ ഈ പ്രസന്റേഷനും.അൻപതിലേറെ സ്ലൈഡുകൾ ഇനിയും കിടക്കുന്നു.ജാപ്പനീസ് ക്ലൈന്റിന്റെ പ്രോജക്ടാണ്. ജോലിയെന്നു പറഞ്ഞാൽ ചെകുത്താൻ കൂടിയതു പോലെയാണീ ജപ്പാൻക്കാർക്ക്. ഇന്നലെ തീർക്കണമെന്നു കരുത്തിയതാണ്.ബാംഗ്ലൂരിലെ നശിച്ച ട്രാഫിക്.മണിക്കൂർ ഒന്നരയാണു ഇന്നലെ പോയത്.
കട്ടൻ കാപ്പിക്കു വെള്ളമിട്ടു ലാപ്ടോപ് ഓൺ ചെയ്തു.നശിച്ച വിൻഡോസ്, ബൂട്ടു ചെയ്യാൻ അഞ്ചു മിനിട്ടിലേറെയെടുക്കുക എന്നു വച്ചാൽ!അൻപതു സ്ലൈഡ്,ഇന്നു വൈകുന്നേരം ഡെഡ്ലൈൻ.മനസ്സിരുത്തി ഒന്നു പണിയെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!ഇന്നലെ ആ കത്തു കിട്ടിയതിനു ശേഷം ആകെയൊരു അസ്വസ്ഥത. ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.ജപ്പാനിൽ ഇന്നു വല്ല ഹോളീഡേയുമായിരുന്നെങ്കിൽ!
കഴിഞ്ഞ പ്രാവശ്യം വീട്ടിൽ ചെന്നപ്പോൾ അമ്മ ചോദിച്ചു.
"വിഷൂനു നീ വരില്ലേ?"
"ജപ്പാനിൽ അതിനു വിഷു ഇല്ലല്ലോ ശാന്തേ!..." അച്ഛനാണു മറുപടി പറഞ്ഞത്. അച്ഛൻ ചിരിക്കുകയായിരുന്നു. പക്ഷേ അതെന്റെ ഉള്ളിൽ എവിടെയോ ചെന്നു കൊണ്ടു. ജപ്പാൻ കലണ്ടറും സമയവും പിൻ തുടരുന്ന ഒരടിമ!
ആ കത്ത് ബർമുഡയുടെ പോക്കറ്റിൽ സമാധാനമായി വിശ്രമിക്കുന്നു. എന്റെ എല്ലാ സമാധാനവും ഇല്ലാതാക്കിക്കൊണ്ട്.ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.ഒരു തീരുമാനം എടുക്കാനും. ആദ്യ സ്ലൈഡിന്റെ പകുതി പോലുമായില്ല. പല്ലു തേച്ചിട്ടാകാം ഇനി.. ബെഡ്റൂമിൽ സംഗീത ഇപ്പോഴും നല്ല ഉറക്കത്തിലാണ്.ഒരു നിമിഷം അവളെ നോക്കി നിന്നു പോയി.. വേണ്ട ഇന്നൊന്നിനും സമയമില്ല. ചെറിയൊരു ടെൻഷനും. കത്തു വായിക്കുമ്പോൾ അവളെന്തു പറയും?
പല്ലു തേച്ചു കഴിഞ്ഞപ്പോഴേയ്ക്കും സംഗീത ഉണർന്നു.കിടന്നു കൊണ്ട് അവളെനിക്കൊരു ഫ്ലയിംഗ് കിസ്സ് തന്നു. അതു പിടിച്ചെടുക്കാൻ ഞാൻ മിനക്കെട്ടില്ല.ഒന്നോ രണ്ടോ സ്ലൈഡ് കഴിഞ്ഞു.ചിന്ത വീണ്ടും ആ കത്തിലേയ്ക്കു പതറിപ്പോവുകയാണ്. ഇന്നലെ ഓഫീസിലാണു ഈ കത്ത് വന്നത്. ക്രെഡിറ്റ് കാർഡിന്റെ സ്റ്റേറ്റ്മന്റ് വാങ്ങാൻ മെയിൽ റൂമിൽ പോയപ്പോൾ, ഈ കത്തവിടെ ഉണ്ടായിരുന്നു.ഇല്ലന്റ് ഒരു വിചിത്ര വസ്തു എന്ന പോലെയാണ് മെയിൽ റൂമുകാരൻ എടുത്തു തന്നത്. അമ്മയുടെ കത്താണ്. അത്ഭുതം തോന്നി. കോളേജ് കാലത്തെപ്പോഴോ ഞാൻ മൊബൈൽ വാങ്ങിയതിനു ശേഷം ഒരിക്കലും അമ്മ കത്തെഴുതുകയുണ്ടായിട്ടില്ല.
അൽപം തിടുക്കത്തോടെയാണ് കത്തു വായിച്ചത്.
കണ്ണു നിറഞ്ഞതു കൊണ്ട് പിന്നീടുള്ള വരികൾ വായിക്കാൻ കഴിഞ്ഞില്ല.മനസ്സ് പതിനഞ്ചു വർഷം പുറകിലേയ്ക്കു പോയി.അച്ഛന്റെ ആദ്യത്തെ കാറ് - മാരുതി 800. അതിലാണു ഞാൻ ഡ്രൈവിംഗ് പഠിച്ചത്.അന്നെന്തോ ചെറിയ അബദ്ധം കാണിചപ്പോൾ അച്ഛൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
"വല്ല ഹാർട്ട് അറ്റാക്കും വന്ന് ആശുപത്രിയിലേയ്ക്കു കൊണ്ട് പോകുമ്പോൾ
വണ്ടിയിടിച്ചു മരിക്കാനായിരിക്കും എന്റെ വിധി!"
സ്വന്തം ഫലിതം ആസ്വദിച്ച് അച്ഛൻ പൊട്ടിച്ചിരിച്ചു അന്ന്. ആ ചിരിയാണല്ലോ അച്ഛന്റെ മുഖ മുദ്ര!ഒരു പരിധി വരെ ഒന്നിലും പതറാത്ത ആൾ. എന്റെ അച്ഛൻ!
ഉലയിൽ നിന്നു തീപ്പൊരി പോലെ ചിന്തകൾ പാറിപ്പറക്കുകയാണ്.അമ്മയുടെ കൈപ്പടയിലേയ്ക്ക്,അച്ഛന്റെ പുഞ്ചിരിയിലേയ്ക്ക്, ഒരുപാടു നാൾ ചേർന്നുറങ്ങിയ ആ നെഞ്ചിന്റെ വേദനയിലേയ്ക്ക്.
"എന്താ സച്ചീ ഇരുന്നുറങ്ങാണോ? പണിയുണ്ടെന്നു പറഞ്ഞ് കൊച്ചു വെളുപ്പാൻ കാലത്ത് എഴുന്നേറ്റിട്ട്?"
സംഗീതയുടെ തണുത്ത കൈപ്പടം കവിളിൽ അമർന്നപ്പോഴാണു ഞാൻ കണ്ണു തുറന്നത്.അവൾ കുളി കഴിഞ്ഞു മുടി തോർത്തുകയാണ്. ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. കത്തു വായിക്കുമ്പോൾ, ഞാൻ പറയാൻ പോകുന്നതു കേൾക്കുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും?
"ഗീതൂ എനിക്കു കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അതിനു മുൻപു നീയീ കത്തൊന്നു വായിച്ചേ..
അവൾക്കൊന്നും മനസ്സിലായില്ല, എന്റെ കയ്യിൽ നിന്നു കത്തു വാങ്ങുമ്പോൾ അവളുടെ മുഖത്ത് ആ ആശയക്കുഴപ്പം വ്യക്തമായിരുന്നു. പക്ഷെ കത്തു വായിക്കുന്തോറും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അതെനിക്കു കുറച്ച് ആത്മവിശ്വാസം നൽകി.
"നമ്മളിപ്പോ എന്താ ചെയ്യാ ഗീതു?"
"സച്ചി ഒരാഴ്ച്ച ലീവെടുത്ത് വീട്ടിൽ പോയി നിൽക്കൂ. ഇവിടുത്തെ കാര്യങ്ങൾ ഞാൻ മാനേജ് ചെയ്തോളാം." തഴക്കം വന്ന HR ആയ ഗീതുവിനു ഒരു സൊലൂഷൻ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. എനിക്കു നിരാശ തോന്നി.
"ലീവെടുത്ത് എത്ര നാൾ നിൽക്കാൻ കഴിയും? ഒരു ലോങ്ങ് ടേം സൊലൂഷൻ വേണ്ടേ ഇതിന്?" ഗീതുവിന്റെ ഭാഷയിൽ തന്നെ ഞാൻ പ്രതികരിച്ചു.ഞാൻ പറയാതെ തന്നെ അവൾ മനസ്സിലാക്കിയിരുന്നെങ്കിൽ..
"സച്ചി എന്താണ് ഉദ്ദേശിക്കുന്നത്?"
"നമുക്ക് നാട്ടിൽ സെറ്റിൽ ചെയ്താലോ?" ഒരുപാടു നേരം അടക്കി പിടിച്ച ചോദ്യം പുറത്തു ചാടിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.ഗീതുവിന്റെ മുഖത്ത് അത്ഭുതവും അവിശ്വാസവും നിറഞ്ഞു.
"സച്ചി എന്തായീ പറയുന്നത്? പെട്ടെന്നങ്ങനെ തീരുമാനം എടുക്കാൻ പറ്റിയ കാര്യാണോ ഇത്?"
"ഇനിയും അച്ഛന് ഒരറ്റാക്ക് വരണോ നിനക്കു തീരുമാനം എടുക്കാൻ?
സംഗീതയുടെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞു. വേണ്ടായിരുന്നു. സങ്കടം കൊണ്ട് പറഞ്ഞ വാക്കുകൾക്കു കുറച്ച് മൂർച്ച കൂടിപ്പോയി.
അൽപ നേരത്തെ മൗനത്തിനു ശേഷം സംഗീത പറഞ്ഞു.
"സച്ചി എന്നും സെന്റിമെന്റ്സിന്റെ പുറത്താണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്! പക്ഷേ ഇതങ്ങനെ പറ്റില്ല.പ്രാക്റ്റിക്കലായി ചിന്തിക്കൂ.. നമ്മുടെ എല്ലാ എസ്റ്റാബ്ലിഷ്മെന്റ്സും ഇവിടെയാണു സച്ചീ.. നമ്മുടെ ജോലി, വീട്. പിന്നെ ലയബിലിറ്റീസ്. വീടീന്റെയും കാറിന്റെയും ലോൺ. ഇതൊക്കെ ഇട്ടെറിഞ്ഞ് എങ്ങനെ നാട്ടിലേയ്ക്കു പോകും?
"നിന്നോട് ഒരു ഫീസിബിലിറ്റി സ്റ്റഡി നടത്താനല്ല ഞാൻ പറഞ്ഞത്.അമ്മയുടെ കത്തു വായിച്ചില്ലേ, അച്ഛനറിയാതെ യാതൊരു കാര്യവും ചെയ്യുന്ന ആളല്ല അമ്മ, അത്രയ്ക്കു വിഷമിച്ചാണ് അമ്മയാ കത്ത് എഴുതിയിരിക്കുന്നത്. എന്നിട്ടും നിനക്കൊന്നും തോന്നുന്നില്ലേ?"
സംഗീത അൽപ സമയത്തേയ്ക്കു നിശബ്ദയായി. അവളുടെ പ്രാക്റ്റിക്കലായ തലച്ചോറു ചിന്തിക്കുകയാണ്. ചിന്തിക്കട്ടെ, നന്നായി ചിന്തിക്കട്ടെ...
"അച്ഛനും അമ്മയ്ക്കും ഇവിടെ വന്നു താമസിക്കാലോ.. എത്ര പ്രാവശ്യം വിളിച്ചതാ നമ്മൾ!"
"എടോ അച്ഛന്റെ സ്വഭാവം നിനക്കറിയില്ലേ? ഒരു നിമിഷം വീട്ടിൽ അടങ്ങി ഇരിക്കാത്ത ആളാ.. ആ അച്ഛനെ ബാംഗ്ലൂർ കൊണ്ടു വന്നു, ഈ ഫ്ലാറ്റിന്റെ എഴാം നിലയിൽ പൂട്ടിയിടുക എന്നു വച്ചാൽ കഷ്ടമല്ലേ? അച്ഛനിവിടെ ശ്വാസം മുട്ടും!"
സംഗീതയുടെ മുഖത്ത് ആകെയൊരു ആശയക്കുഴപ്പം. MBA ക്ലാസ്സുകളിൽ അവൾ പഠിച്ച കേസ് സ്റ്റഡികൾക്കൊന്നിനും ഇത്രയും സങ്കീർണ്ണത ഉണ്ടായിരുന്നിരിക്കില്ല.
"ഓ കെ, നാട്ടിൽ സെറ്റിൽ ചെയ്യമെന്നു തന്നെ വയ്ക്കുക,നമ്മളവിടെ എങ്ങനെ ജീവിക്കും? നമ്മുടെ ഫീൽഡിൽ ഒരു ജോലി അവിടെ കിട്ടില്ലല്ലോ? അതു മാത്രമല്ല ഇത്രയും നാൾ നമ്മൾ വളർത്തിക്കൊണ്ടു വന്ന കരിയർ , അതിങ്ങനെ ഒരു സെന്റിമന്റ്സിന്റെ പേരിൽ വലിച്ചെറിയണൊ? സച്ചി ഇതിനെപ്പറ്റിയൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല.. ഉറപ്പാ.."
സത്യമാണ്, ഇതിനെക്കുറിച്ചൊന്നും ഞാൻ കാര്യമായി ചിന്തിച്ചിരുന്നില്ല. കത്തു കിട്ടിയ സമയം മുതൽ ഇപ്പോൾ വരെ ഇതൊന്നും ചിന്തിക്കാൻ എനിക്കു സമയം കിട്ടിയില്ല. അച്ഛന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ.
എന്നെ ഒന്നു മയപ്പെടുത്താൻ എന്ന മട്ടിൽ അവൾ തുടർന്നു.
"അച്ഛനും അമ്മയ്ക്കും അവരുടെ ലൈഫ് പോലെ നമുക്കും നമ്മുടേതില്ലേ സച്ചീ, അതിവിടെയാണ്, മറ്റൊരിടത്തേയ്ക്കു പറിച്ചു നടാൻ ബുദ്ധിമുട്ടാണ്, എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയല്ലേ? എല്ലാം ഒരുമിച്ചു മാനേജ് ചെയ്യണം. കുറച്ചു കൂടി പ്രാക്ടിക്കലായി ചിന്തിക്കൂ സച്ചീ..."
"അച്ഛനും അമ്മയ്ക്കും വേണ്ടി മാത്രമല്ല ഗീതൂ,നമുക്കു കൂടെ വേണ്ടിയാ ഞാൻ പറയുന്നത്.നിനക്കു മടുപ്പു തോന്നുന്നില്ലേ ഈ ലൈഫ്? പത്തു വർഷത്തോളമായില്ലേ,നിറുത്താതെ ഓടിയും ട്രാഫിക്കിൽ കുരുങ്ങിയും ഈ ഫ്ലാറ്റിന്റെ ഇട്ടാവട്ട സ്ഥലത്തിങ്ങനെ? മടുപ്പില്ലെന്ന് നിനക്കെങ്ങനെ അഭിനയിക്കാൻ കഴിയുന്നു?"
"പറഞ്ഞു പറഞ്ഞു സച്ചി കാടു കയറുന്നു. ഇതാ ഞാൻ പറഞ്ഞത്, സച്ചി എപ്പോഴും സെന്റിമെന്റ്സിന്റെ പുറത്താണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന്! ഈ പ്രോഫഷനോടും, സിറ്റിയോടുമുള്ള സച്ചിയുടെ പ്രെജുഡിസ് ഇന്നും ഇന്നലേം തുടങ്ങിയതല്ലല്ലോ? കൂടെയുള്ളവർ ഉയരങ്ങളിലെത്തുമ്പോഴും സച്ചി തുടങ്ങിയേടത്തു തന്നെ നിൽക്കുന്നതും ഈ പ്രെജുഡിസ് കാരണമാ.. അമ്മയുടെ കത്തും കറങ്ങി തിരിഞ്ഞ് അവിടെ തന്നെയെത്തി... "
ക്ലോക്ക് ഏഴരയടിച്ചു. ഗീതുവിന്റെ ക്യാബ് എട്ടു മണിക്കാണ്.
"വീട്ടിൽ പോകുന്ന കാര്യം നമുക്കാലോചിക്കാം സച്ചീ, ഇപ്പോൾ ആ പ്രെസന്റേഷൻ തീർക്കാൻ നോക്കൂ.." തിടുക്കത്തിൽ പറഞ്ഞു കൊണ്ടു, ബ്രെഡിൽ വെണ്ണ പുരട്ടാനായി ഗീതു ഓടി.
പ്രാക്റ്റിക്കലായി ചിന്തിക്കാൻ ശ്രമിച്ചു കൊണ്ടു ലാപ്ടോപ്പിന്റെ സ്ക്രീനിലേയ്ക്കു ഞാൻ തുറിച്ച് നോക്കി...

"മോനേ,
ഫോണിലൂടെ പറഞ്ഞാൽ അച്ഛൻ കേൾക്കും.അതു കൊണ്ടാ കത്തെഴുതുന്നത്.അച്ഛനറിഞ്ഞാ അരിശപ്പെടും.അച്ഛൻ ഹോസ്പിറ്റലിൽ ചെക്കപ്പിനു പോയ കാര്യമൊക്കെ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നല്ലോ.അച്ഛനാണു നിന്നെ വെറുതെ വിഷമിപ്പിക്കണ്ടാന്നു പറഞ്ഞത്. അച്ഛനു ചെറിയൊരു അറ്റാക്കായിരുന്നു മോനേ.രാത്രി രണ്ടു മണിയായപ്പോ നെഞ്ചു വേദനിക്കുന്നൂന്നു പറഞ്ഞു. ഗ്യാസ്സായിരിക്കും എന്നു കരുതി മോരിൽ അഷ്ടചൂർണ്ണം കലക്കി കൊടുത്തു ഞാൻ. എന്നിട്ടും ഒരു ഭേദവും കണ്ടില്ല.അച്ഛൻ തന്നെയാ അശുപത്രീ പോണമെന്നു പറഞ്ഞത്. സുഖല്യായ്കേം വച്ച് രാത്രി ഒറ്റയ്ക്കു കാറോടിച്ചു പോകാൻ തുടങ്ങി അച്ഛൻ. ഞാൻ കരഞ്ഞു പറഞ്ഞിട്ടാണു ആരെയെങ്കിലും വിളിക്കാന്നു സമ്മതിച്ചത്. അടുത്തു കാർ ഓടിക്കുന്ന ആരും ഇല്ലല്ലോ. കുട്ട്യോളൊക്കെ ബോംബേം ബാംഗ്ലൂരുമൊക്കെയല്ലേ! തോമസ് മാഷെ വിളിക്കേണ്ടി വന്നു.മാഷു ബൈക്കിൽ എത്തിയപ്പോഴേയ്ക്കും പിന്നെയും പത്ത് മിനിറ്റു കഴിഞ്ഞു.നിമിഷം എണ്ണിയാണു ഞാൻ നിന്നത്.ദൈവം സഹായിച്ചു ഒന്നും സംഭവിച്ചില്ല.എനിക്കാകെ പേടിയാകുന്നു മോനെ, ഇവിടെ ആരുമില്ലാതെ പെട്ടെന്നൊരു സുഖല്യായ്ക വന്നാ. ഞാൻ ഇതൊക്കെ എഴുതീന്നറിഞ്ഞാ അച്ഛൻ അരിശപ്പെടും.നിന്നോടു പറയാതെ മനസ്സിൽ വയ്ക്കാൻ എനിക്കു വയ്യ.. നീ സംഗീതയോടും പറയണം.........."
കണ്ണു നിറഞ്ഞതു കൊണ്ട് പിന്നീടുള്ള വരികൾ വായിക്കാൻ കഴിഞ്ഞില്ല.മനസ്സ് പതിനഞ്ചു വർഷം പുറകിലേയ്ക്കു പോയി.അച്ഛന്റെ ആദ്യത്തെ കാറ് - മാരുതി 800. അതിലാണു ഞാൻ ഡ്രൈവിംഗ് പഠിച്ചത്.അന്നെന്തോ ചെറിയ അബദ്ധം കാണിചപ്പോൾ അച്ഛൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
"വല്ല ഹാർട്ട് അറ്റാക്കും വന്ന് ആശുപത്രിയിലേയ്ക്കു കൊണ്ട് പോകുമ്പോൾ
വണ്ടിയിടിച്ചു മരിക്കാനായിരിക്കും എന്റെ വിധി!"
സ്വന്തം ഫലിതം ആസ്വദിച്ച് അച്ഛൻ പൊട്ടിച്ചിരിച്ചു അന്ന്. ആ ചിരിയാണല്ലോ അച്ഛന്റെ മുഖ മുദ്ര!ഒരു പരിധി വരെ ഒന്നിലും പതറാത്ത ആൾ. എന്റെ അച്ഛൻ!
ഉലയിൽ നിന്നു തീപ്പൊരി പോലെ ചിന്തകൾ പാറിപ്പറക്കുകയാണ്.അമ്മയുടെ കൈപ്പടയിലേയ്ക്ക്,അച്ഛന്റെ പുഞ്ചിരിയിലേയ്ക്ക്, ഒരുപാടു നാൾ ചേർന്നുറങ്ങിയ ആ നെഞ്ചിന്റെ വേദനയിലേയ്ക്ക്.
"എന്താ സച്ചീ ഇരുന്നുറങ്ങാണോ? പണിയുണ്ടെന്നു പറഞ്ഞ് കൊച്ചു വെളുപ്പാൻ കാലത്ത് എഴുന്നേറ്റിട്ട്?"
സംഗീതയുടെ തണുത്ത കൈപ്പടം കവിളിൽ അമർന്നപ്പോഴാണു ഞാൻ കണ്ണു തുറന്നത്.അവൾ കുളി കഴിഞ്ഞു മുടി തോർത്തുകയാണ്. ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. കത്തു വായിക്കുമ്പോൾ, ഞാൻ പറയാൻ പോകുന്നതു കേൾക്കുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും?
"ഗീതൂ എനിക്കു കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അതിനു മുൻപു നീയീ കത്തൊന്നു വായിച്ചേ..
അവൾക്കൊന്നും മനസ്സിലായില്ല, എന്റെ കയ്യിൽ നിന്നു കത്തു വാങ്ങുമ്പോൾ അവളുടെ മുഖത്ത് ആ ആശയക്കുഴപ്പം വ്യക്തമായിരുന്നു. പക്ഷെ കത്തു വായിക്കുന്തോറും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അതെനിക്കു കുറച്ച് ആത്മവിശ്വാസം നൽകി.
"നമ്മളിപ്പോ എന്താ ചെയ്യാ ഗീതു?"
"സച്ചി ഒരാഴ്ച്ച ലീവെടുത്ത് വീട്ടിൽ പോയി നിൽക്കൂ. ഇവിടുത്തെ കാര്യങ്ങൾ ഞാൻ മാനേജ് ചെയ്തോളാം." തഴക്കം വന്ന HR ആയ ഗീതുവിനു ഒരു സൊലൂഷൻ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. എനിക്കു നിരാശ തോന്നി.
"ലീവെടുത്ത് എത്ര നാൾ നിൽക്കാൻ കഴിയും? ഒരു ലോങ്ങ് ടേം സൊലൂഷൻ വേണ്ടേ ഇതിന്?" ഗീതുവിന്റെ ഭാഷയിൽ തന്നെ ഞാൻ പ്രതികരിച്ചു.ഞാൻ പറയാതെ തന്നെ അവൾ മനസ്സിലാക്കിയിരുന്നെങ്കിൽ..
"സച്ചി എന്താണ് ഉദ്ദേശിക്കുന്നത്?"
"നമുക്ക് നാട്ടിൽ സെറ്റിൽ ചെയ്താലോ?" ഒരുപാടു നേരം അടക്കി പിടിച്ച ചോദ്യം പുറത്തു ചാടിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.ഗീതുവിന്റെ മുഖത്ത് അത്ഭുതവും അവിശ്വാസവും നിറഞ്ഞു.
"സച്ചി എന്തായീ പറയുന്നത്? പെട്ടെന്നങ്ങനെ തീരുമാനം എടുക്കാൻ പറ്റിയ കാര്യാണോ ഇത്?"
"ഇനിയും അച്ഛന് ഒരറ്റാക്ക് വരണോ നിനക്കു തീരുമാനം എടുക്കാൻ?
സംഗീതയുടെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞു. വേണ്ടായിരുന്നു. സങ്കടം കൊണ്ട് പറഞ്ഞ വാക്കുകൾക്കു കുറച്ച് മൂർച്ച കൂടിപ്പോയി.
അൽപ നേരത്തെ മൗനത്തിനു ശേഷം സംഗീത പറഞ്ഞു.
"സച്ചി എന്നും സെന്റിമെന്റ്സിന്റെ പുറത്താണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്! പക്ഷേ ഇതങ്ങനെ പറ്റില്ല.പ്രാക്റ്റിക്കലായി ചിന്തിക്കൂ.. നമ്മുടെ എല്ലാ എസ്റ്റാബ്ലിഷ്മെന്റ്സും ഇവിടെയാണു സച്ചീ.. നമ്മുടെ ജോലി, വീട്. പിന്നെ ലയബിലിറ്റീസ്. വീടീന്റെയും കാറിന്റെയും ലോൺ. ഇതൊക്കെ ഇട്ടെറിഞ്ഞ് എങ്ങനെ നാട്ടിലേയ്ക്കു പോകും?
"നിന്നോട് ഒരു ഫീസിബിലിറ്റി സ്റ്റഡി നടത്താനല്ല ഞാൻ പറഞ്ഞത്.അമ്മയുടെ കത്തു വായിച്ചില്ലേ, അച്ഛനറിയാതെ യാതൊരു കാര്യവും ചെയ്യുന്ന ആളല്ല അമ്മ, അത്രയ്ക്കു വിഷമിച്ചാണ് അമ്മയാ കത്ത് എഴുതിയിരിക്കുന്നത്. എന്നിട്ടും നിനക്കൊന്നും തോന്നുന്നില്ലേ?"
സംഗീത അൽപ സമയത്തേയ്ക്കു നിശബ്ദയായി. അവളുടെ പ്രാക്റ്റിക്കലായ തലച്ചോറു ചിന്തിക്കുകയാണ്. ചിന്തിക്കട്ടെ, നന്നായി ചിന്തിക്കട്ടെ...
"അച്ഛനും അമ്മയ്ക്കും ഇവിടെ വന്നു താമസിക്കാലോ.. എത്ര പ്രാവശ്യം വിളിച്ചതാ നമ്മൾ!"
"എടോ അച്ഛന്റെ സ്വഭാവം നിനക്കറിയില്ലേ? ഒരു നിമിഷം വീട്ടിൽ അടങ്ങി ഇരിക്കാത്ത ആളാ.. ആ അച്ഛനെ ബാംഗ്ലൂർ കൊണ്ടു വന്നു, ഈ ഫ്ലാറ്റിന്റെ എഴാം നിലയിൽ പൂട്ടിയിടുക എന്നു വച്ചാൽ കഷ്ടമല്ലേ? അച്ഛനിവിടെ ശ്വാസം മുട്ടും!"
സംഗീതയുടെ മുഖത്ത് ആകെയൊരു ആശയക്കുഴപ്പം. MBA ക്ലാസ്സുകളിൽ അവൾ പഠിച്ച കേസ് സ്റ്റഡികൾക്കൊന്നിനും ഇത്രയും സങ്കീർണ്ണത ഉണ്ടായിരുന്നിരിക്കില്ല.
"ഓ കെ, നാട്ടിൽ സെറ്റിൽ ചെയ്യമെന്നു തന്നെ വയ്ക്കുക,നമ്മളവിടെ എങ്ങനെ ജീവിക്കും? നമ്മുടെ ഫീൽഡിൽ ഒരു ജോലി അവിടെ കിട്ടില്ലല്ലോ? അതു മാത്രമല്ല ഇത്രയും നാൾ നമ്മൾ വളർത്തിക്കൊണ്ടു വന്ന കരിയർ , അതിങ്ങനെ ഒരു സെന്റിമന്റ്സിന്റെ പേരിൽ വലിച്ചെറിയണൊ? സച്ചി ഇതിനെപ്പറ്റിയൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല.. ഉറപ്പാ.."
സത്യമാണ്, ഇതിനെക്കുറിച്ചൊന്നും ഞാൻ കാര്യമായി ചിന്തിച്ചിരുന്നില്ല. കത്തു കിട്ടിയ സമയം മുതൽ ഇപ്പോൾ വരെ ഇതൊന്നും ചിന്തിക്കാൻ എനിക്കു സമയം കിട്ടിയില്ല. അച്ഛന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ.
എന്നെ ഒന്നു മയപ്പെടുത്താൻ എന്ന മട്ടിൽ അവൾ തുടർന്നു.
"അച്ഛനും അമ്മയ്ക്കും അവരുടെ ലൈഫ് പോലെ നമുക്കും നമ്മുടേതില്ലേ സച്ചീ, അതിവിടെയാണ്, മറ്റൊരിടത്തേയ്ക്കു പറിച്ചു നടാൻ ബുദ്ധിമുട്ടാണ്, എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയല്ലേ? എല്ലാം ഒരുമിച്ചു മാനേജ് ചെയ്യണം. കുറച്ചു കൂടി പ്രാക്ടിക്കലായി ചിന്തിക്കൂ സച്ചീ..."
"അച്ഛനും അമ്മയ്ക്കും വേണ്ടി മാത്രമല്ല ഗീതൂ,നമുക്കു കൂടെ വേണ്ടിയാ ഞാൻ പറയുന്നത്.നിനക്കു മടുപ്പു തോന്നുന്നില്ലേ ഈ ലൈഫ്? പത്തു വർഷത്തോളമായില്ലേ,നിറുത്താതെ ഓടിയും ട്രാഫിക്കിൽ കുരുങ്ങിയും ഈ ഫ്ലാറ്റിന്റെ ഇട്ടാവട്ട സ്ഥലത്തിങ്ങനെ? മടുപ്പില്ലെന്ന് നിനക്കെങ്ങനെ അഭിനയിക്കാൻ കഴിയുന്നു?"
"പറഞ്ഞു പറഞ്ഞു സച്ചി കാടു കയറുന്നു. ഇതാ ഞാൻ പറഞ്ഞത്, സച്ചി എപ്പോഴും സെന്റിമെന്റ്സിന്റെ പുറത്താണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന്! ഈ പ്രോഫഷനോടും, സിറ്റിയോടുമുള്ള സച്ചിയുടെ പ്രെജുഡിസ് ഇന്നും ഇന്നലേം തുടങ്ങിയതല്ലല്ലോ? കൂടെയുള്ളവർ ഉയരങ്ങളിലെത്തുമ്പോഴും സച്ചി തുടങ്ങിയേടത്തു തന്നെ നിൽക്കുന്നതും ഈ പ്രെജുഡിസ് കാരണമാ.. അമ്മയുടെ കത്തും കറങ്ങി തിരിഞ്ഞ് അവിടെ തന്നെയെത്തി... "
ക്ലോക്ക് ഏഴരയടിച്ചു. ഗീതുവിന്റെ ക്യാബ് എട്ടു മണിക്കാണ്.
"വീട്ടിൽ പോകുന്ന കാര്യം നമുക്കാലോചിക്കാം സച്ചീ, ഇപ്പോൾ ആ പ്രെസന്റേഷൻ തീർക്കാൻ നോക്കൂ.." തിടുക്കത്തിൽ പറഞ്ഞു കൊണ്ടു, ബ്രെഡിൽ വെണ്ണ പുരട്ടാനായി ഗീതു ഓടി.
പ്രാക്റ്റിക്കലായി ചിന്തിക്കാൻ ശ്രമിച്ചു കൊണ്ടു ലാപ്ടോപ്പിന്റെ സ്ക്രീനിലേയ്ക്കു ഞാൻ തുറിച്ച് നോക്കി...
61 comments:
good one..
Too good! വളരെ നന്നായിരിക്കുന്നു! ബാംഗ്ലൂരിലെ മടുപ്പിക്കുന്ന ട്രാഫിക്കും ഐടി കമ്പനിയിലെ മുരടിപ്പിക്കുന്ന പ്രവൃത്തിശൈലിയും ഔപചാരികഭാഷയും അടുത്തറിയുന്ന ഒരാൾക്കേ ഇതെഴുതാനാവൂ. വളരെ ഇഷ്ടപ്പെട്ടു.
Well Written .... Simply Loved it :)
നന്നായിട്ടെഴുതി.. എഴുത്തിഷ്ടപ്പെട്ടു..
nannayi... bhavukangal
അവനവന്റെ ശരിയാണ് അവനവന് വലുത്. ഒരു പരിധി കഴിഞ്ഞാല്‍ സ്വയം മടുപ്പ് വരുന്നത് സ്വാഭാവികം. പ്രാക്ടിക്കല്‍ മാത്രം ചിന്തിക്കുമ്പോള്‍ പലയിടത്തും ജീവിതം നഷ്ടപ്പെടുന്നതായി തോന്നാം.
ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ വരുന്നത് ഇന്ന് എല്ലായിടത്തും സംഭവിക്കുന്നു.
ഈ കഥ എല്ലാവര്ക്കും ഇഷ്ടമായി എന്നത് എന്നെ സന്തോഷിപ്പിക്കുന്നു.. എന്നാല്‍ കഥയെഴുതുമ്പോള്‍ ഉണ്ടായിരുന്ന നീറ്റല്‍ നിലനില്ക്കുന്നു.. ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണല്ലോ...
Manickethaar - നന്ദി.. വായനയ്ക്കും ആദ്യത്തെ കമന്റിനും.. ഇനിയും വരുക... :)
ചിതല് - കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.. :)
Joe - നീയെന്റെ ബ്ലോഗ് വായിക്കാറുണ്ടായിരുന്നു അല്ലെ? താങ്ക്സ് ഡാ.. :)
Rare Rose - നന്ദി റോസ്, കഴിഞ്ഞ കഥയില്‍ മിസ്സായത് ഇവിടെ കിട്ടി എന്ന് പ്രതീക്ഷിക്കുന്നു.. :)
Veejyots - നന്ദി..
റാംജി സര് - താങ്കള്‍ പറഞ്ഞത് സത്യമാണ്.. പക്ഷെ ജീവിതം തുടങ്ങിയപ്പോ തന്നെ മടുപ്പ് തോന്നുന്നത് അഹങ്കാരമാണോ എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്.. :( പഴയ തലമുറ അനുഭവിക്കുന്നതിന്റെ നൂറിലൊന്നു കഷ്ടപ്പാട് പോലും ഞങ്ങള്‍ അനുഭവിക്കുന്നില്ലല്ലോ.. പിന്നെയും.. എന്തോ.. എനിക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയുന്നില്ല..
ഇന്നത്തെ യുവത്വത്തിന്റെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലേക്ക് ശരിക്ക് കടന്ന് ചെന്നു. ആ കത്ത് പോക്കറ്റില്‍ കിടക്കുമ്പോള്‍ എന്നത് അത്രയേറെ പ്രാവശ്യം ആവര്ത്തിക്കണ്ട ശാലിനി.. അത് മാത്രം അത്ര രുചിച്ചില്ല.
അനുഭവം എന്ന് തോന്നിപ്പിക്കും പോലെ, നന്നായി പറഞ്ഞ കഥ...
ശരിക്കും മനസിലാവുന്നു ആ അവസ്ഥ .... ഒരു തീരുമാനം എടുക്കാന്‍ ആര്‍ക്കു കഴിയും ! നമ്മുടെ നാട്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നിരുന്നെങ്കില്‍ ഇങ്ങനെ വീട്ടുകാരെ പിരിഞ്ഞു നില്‍ക്കണമായിരുന്നോ....
ശാലിനി,
വളരെ വളരെ ഇഷ്ടമായി. ഞങ്ങളും പലപ്പോഴും ചിന്തിച്ച് എങ്ങുമെത്താതെ ഉപേക്ഷിക്കുന്ന വിഷയം. നീറ്റല്‍ മാത്രം എന്നും ബാക്കി.
വളരെ നല്ല എഴുത്ത്...വളരെ ഇഷ്ടപ്പെട്ടു...
അവസാന ലൈനില്‍ മാത്രം സച്ചി "ഞാനാ"കുന്നത് ആകസ്മിതയാണോ അതോ അങ്ങനെ തന്നെ വേണംന്നു വെച്ചിട്ടാണോ??
മനോ - നന്ദി.. സ്വന്തം അനുഭവം കുറച്ചു കലര്‍ന്നിരിക്കുന്ന കൊണ്ടു എഴുതാന്‍ ബുദ്ധിമുട്ടുണ്ടായില്ല.. അഭിപ്രായത്തിനു നന്ദി.. കുറച്ചു കൂടി ഒതുക്കാമായിരുന്നു എന്ന് എനിക്കും തോന്നയ്ക ഇല്ല.. പക്ഷെ ഒന്ന് ഒന്നര മാസമായി ഈ കഥയും കെട്ടിപ്പിടിച്ചിരിക്കുന്നു...ഇനിയും ശരിയാക്കണം എന്ന് വിചാരിച്ച് ..
അവസാനം എടുത്തു പോസ്റ്റി..
ലിപി - നന്ദി... ശരിയാണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നിരുന്നെങ്കില്‍ ...!!!
ശ്രീനന്ദ - അഭിപ്രായത്തിനു നന്ദി... നീറ്റല്‍ എല്ലാവര്ക്കും ഉണ്ടല്ലേ.. :(
ചാണ്ടിച്ചാ - കഥ വായിച്ചതിനു നന്ദി.. അഭിപ്രായത്തിനും.. :) പിന്നെ അവസാനത്തെ "ഞാന്‍"- ഒരുപാടു സംഭാഷണം വന്നത് കൊണ്ടാണെന്ന് തോന്നുന്നു കണ്ഫ്യൂഷന് തോന്നിയത്.. കഥ തുടക്കം മുതലേ ഫസ്റ്റ് പെര്സണ്-ഇല് തന്നെയാണല്ലോ.... സംഗീതയുടെ dialogs-ല്‍ മാത്രമേ "സച്ചി" എന്നുള്ളൂ..
നന്ദി ചാണ്ടിച്ചാ..
സച്ചിയെ പോലെ ചിന്തിക്കുന്ന
വേറൊരാള്. സ്ഥലവും ജോലിയും ഒക്കെ വേറെ ആണെന്നെ ഉള്ളു.
പക്ഷെ വിചാരം മാത്രം പോരല്ലൊ. നാമൊക്കെ സാഹചര്യങ്ങളുടെ അടിമകളായിപ്പോയില്ലെ
കഥയാണെങ്കിലും മനസു വേദനിച്ചു
നാടിന്റെ മണവും നിറവും ഇഷ്ടപ്പെടുകയും മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ ചിലര്‍, നഗരജീവിതമല്ലാതെ മറ്റൊന്നിലും തൃപ്തരാവാത്ത മറ്റു ചിലര്‍, പൊരുത്തക്കേടുകള്‍... കടമകള്‍... നന്നായി അവതരിപ്പിച്ചു. എഴുതി നിര്‍ത്തിയത് കണ്ടപ്പോള്‍ ഒരു രണ്ടാം ഭാഗം ഉടനെ ഉണ്ടാവും എന്ന് തോന്നി, ശരിയോ?
വളരെ വളരെ ഇഷ്ടമായി. ഈ ഐറ്റീ യുഗത്തിലും ഇത്ര മനോഹരമായി ചിന്തിക്കുവാൻ കഴിയുന്ന, സങ്കീർണ്ണമായ പ്രശ്നങ്ങളുടെ നടുവിൽ, പൊട്ടിത്തെറികളോ കടിച്ചുകീറലുകളോ, കുറ്റപ്പെടുത്തലുകളോ കൂടാതെ ജീവിക്കുന്ന രണ്ട് ഹൃദയങ്ങളെ സുന്ദരമായി അവതരിപ്പിക്കുവാൻ കഴിഞ്ഞിരിക്കുന്നു. ഐറ്റി യെക്കുറിച്ച് മനസ്സിലാക്കാനും കഴിഞ്ഞു. നന്ദി.
good one. ചങ്ങില്‍ കൊണ്ട്, ട്ടാ.
ഈ കഥ എല്ലാവരും ഇഷ്ടപെടുന്നു
എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു..
ഇന്‍ഡ്യാഹെറിറ്റേജ് - എവിടെയും അങ്ങനെ തന്നെ.. വായിച്ചതിനും കമന്റിനും നന്ദി..
- സോണി - രണ്ടാം ഭാഗം ഉണ്ടാവും എന്ന് തോന്നുന്നില്ല സോണി.. എന്നെങ്കിലും ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞാലല്ലേ.. എന്റെ ബ്ലോഗില്‍ വന്നതിനും വായിച്ചതിനു നന്ദി...
നമ്മള് പല കമന്റ് ബോക്സ്കളിലും ഇതിനു മുന്‍പ് പരിചയപ്പെട്ടിടുണ്ടല്ലോ.. :)
VANIYATHAN - വായിച്ചതിനു നന്ദി... IT ഫീല്‍ഡില്‍ എല്ലാവരും ഇങ്ങനെ ആണെന്ന് വിചാരിക്കരുതേ.. വളരെ നല്ല വര്‍ക്ക് കള്‍ച്ചറും, മികച്ച ശമ്പളവും, സംതൃപ്തിയും നല്കുന്ന ജോലികളും IT ഫീല്‍ഡില്‍ ധാരാളമുണ്ട്.. ഒരുപാടു പേര് ഈ ജോലി കൊണ്ടു രക്ഷപെട്ടു പോയിട്ടുണ്ട് എന്നും വിസ്മരിക്കുന്നില്ല... പിന്നെ ചിലര്‍ക്ക് (എന്നെപ്പോലെ ചിലര്‍ക്ക്) അതുമായി അങ്ങ് പൊരുത്തപെടാന്‍ കഴിയുന്നില്ല..
Captain Haddock - നന്ദി ക്യാപ്റ്റന്‍.. ചങ്കില് കുത്തിയേനു സോറി.. :(
First ഹാഫ് വിരസം. "Nokia N-8, ഡോവ് ഷാമ്പൂ" ഇതെല്ലാം കേള്‍ക്കുമ്പോള്‍ കമ്പനിയുടെ പരസ്യം പോലെ തോന്നും. പിന്നീടങ്ങോട്ട് നന്നായിരിക്കുന്നു. വിന്‍ഡോസ് ബൂട്ട് ആകാന്‍ മാത്രം 5 മിനിറ്റിലേറെ എടുക്കുന്ന മെഷീനില്‍ ബാക്കി performance എങ്ങനെ ഇരിക്കും?
[ദിവാരേട്ടന് വെറുതെ പറഞ്ഞതാ ട്ടോ.. കാര്യാക്കണ്ട]. ആശംസകള്‍ !!
നല്ല കഥ.
ഇഷ്ടപ്പെട്ടു.
ബാംഗ്ലൂരും ഐടിയുമൊന്നും ചെറുതിന്റെ ലോകത്തില്‍ ഇല്ലാത്തതുകൊണ്ട് പറഞ്ഞ് തരാന്‍ മാര്‍ഗ്ഗോം ഇല്ല. അല്ലെങ്കില്‍ ഉപദേശിച്ച് ഒരു പരുവമാക്കാമാരുന്നു.
വൈറ്റ് കോളറ് വേണ്ടെന്ന് വച്ച് മേലനങ്ങി പണിയെടുക്കാവോ സച്ചിക്ക്, നാട്ടിലും സെറ്റപ്പായിട്ട് ജീവിക്കാം. പക്ഷേ ആ പെണ്ണൊരുത്തിയുടെ മട്ടും ഭാവോം കണ്ടിട്ട് സമ്മതിക്കുംന്ന് തോന്നണില്ല. ;)
കഥ: അത് ഇഷ്ടായി.
അവതരണം: അതും ഇഷ്ടായി
ശാലിനി: ആശംസകള്‍! :)
എത്താന്‍ കുറച്ചു താമസിച്ചു. എങ്കിലും ഒരു അഭിനന്ദനം. മൈസോരിലും ബംഗ്ലോരിലും ടെക്നോ-ഇന്‍ഫോ പാര്കുകളിലും ജീവിക്കുന്ന എന്നെ പോലുള്ള മനുഷ്യരില്‍ ചിലരെങ്കിലും salary appraisalsum designation changinum അപ്പുറമുള്ള വേദനകള്‍ ഓര്‍മ്മിക്കാന്‍ അല്പം സമയം കണ്ടെത്തുന്നു എന്നോര്‍ക്കുമ്പോള്‍ സന്തോഷം.ഒരുപാടിഷ്ടപ്പെട്ടു .
വല്ലപ്പോഴും ഇങ്ങോട്ടും ോന്നോളൂ..... http://conceptsandconvictions.blogspot.com/2010/12/blog-post.html
സെന്റിമെന്റ്സിനും പ്രാക്ടിക്കലിനും ഇടയില്‍ ശ്വാസം മുട്ടുന്നവരുടെ കഥ മനോഹരമായി ആവിഷ്കരിച്ചു ...:)
അപ്പോൾ ജപ്പാനിൽ സുനാമി വന്നത് ഈ പ്രാക്ക് കാരണമാ അല്ലെ? :)..ചില ഐ ടി കാരെങ്കിലും പ്രാകിയിട്ടുണ്ടോ എന്നു സംശയം.
കഥയിൽ പലയിടത്തും യുക്തി നഷ്ടപ്പെടുന്നു..അറ്റാക്ക് വന്നിട്ട് അതു കത്തെഴുതുക എന്നു വെച്ചാൽ..അച്ഛനെന്താ ഫോണിന്റെ അടുത്ത് നിന്നു മാറില്ലെ?
ഒരു പാട് ബ്രാൻഡ് പേരുകൾ..
കത്തിലെ ചില വാചകങ്ങൾ സംസാര ഭാഷയാക്കാൻ പാടു പെട്ടതു പോലെ തോന്നി.
വേറെയും കുട്ടികൾ? ബോംബെ എന്നു പറഞ്ഞപ്പോൾ പിന്നേം സംശയമായി.
‘അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അതെനിക്കു കുറച്ച് ആത്മവിശ്വാസം നൽകി.’
ഈ വാചകം ഒരു കടിയായി.
ബൂട്ടാവാൻ 5 മിനിട്ടോ?! ബിൽ ഗേറ്റ്സ് കേൾക്കണ്ട!
പിന്നെ നമ്മുടെ നാട്ടിലാണ് ഇപ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ. മാറ്റങ്ങൾ അറിയുന്നില്ലെ?
ഇനിയും കഥകൾ വരട്ടെ. ആശംസകൾ.
ദിവാരേട്ടn - അഭിപ്രായത്തിനു നന്ദി.. :) ബംഗളുരുകാരുടെ ജീവിതത്തില്‍ ബ്രാന്റുകള്‍ക്ക് ചെറുതല്ലാത്ത പ്രാധാന്യം ഉണ്ട് ദിവാകരേട്ടാ..
ദിവാകരേട്ടന് പറഞ്ഞോളു ട്ടോ.. കേള്‍ക്കാന്‍ ഞാന്‍ റെഡി.. :)
നന്ദി ജയെട്ടാ :)
ചെറുത് - നന്ദി ട്ടോ.. ഉപദേശം ആണപ്പോ പ്രധാന ഹോബി അല്ലെ? :)
Jay - നന്ദി...
രമേശ് അരൂര്‍ - വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി... :)
Sabu - വരവിനും വായനയ്ക്കും നന്ദി പറയട്ടെ... കല്ലുകടിയാകുന്ന വാചകങ്ങള്‍ കുറയ്ക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം.. കഥ ഇനിയും നന്നാവാനുണ്ടെന്നു സാബുവിന്റെ അഭിപ്രായത്തില്‍ നിന്ന് മനസിലാക്കുന്നു.. തുറന്ന അഭിപ്രായ പ്രകടനത്തിനു വലരെയെറെ നന്ദി.. :)
സാബുവിന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുന്നു.. പല വീടുകളിലും ഇപ്പോള്‍ ലാന്‍ഡ് ഫോണ്‍ ഇല്ലാന്ന് സാബൂനറിയാലോ.. പല അമ്മമാരും ഭര്‍ത്താവിന്റെ മൊബൈല്‍ ആണ് കുട്ടികളെ വിളിക്കാന്‍ ഉപയോഗിക്കുന്നത്.. ഞാന്‍ ആ ഒരു സാഹചര്യം ആണ് മനസ്സില്‍ കണ്ടത്.. പിന്നെ പഴയ തലമുറയിലെ പലരും ഇന്നും പ്രധാന കാര്യങ്ങള്‍ക്ക് പോലും കത്തുകളെ ആശ്രയിക്കുന്നുണ്ട്.. നമ്മുടെ തലമുറയ്ക്ക് അതൊരു യുക്തി ശൂന്യത ആയി തോന്നുമെങ്കിലും... തര്‍ക്കിക്കാനല്ല, sabu ചോദിച്ചത് കൊണ്ടു വ്യക്തമാക്കി എന്ന് മാത്രം :)
ബ്രാന്റുകളുടെ കാര്യം ഞാന്‍ ദിവാകരെട്ടനുള്ള മറുപടിയില്‍ പറഞ്ഞിട്ടുണ്ട്.. മറ്റു കുട്ടികളുടെ കാര്യം, അമ്മ അടുത്ത വീടുകളിലെ കുട്ടികളെ ആണ് ഉദ്ദേശിച്ചത്..
നമ്മുടെ നാട്ടില്‍ തൊഴിലവസങ്ങള്‍ ഉണ്ട്.. പക്ഷെ കേരളത്തില്‍ നിന്നും എങ്ങിനീയരിംഗ് പഠിച്ചിറങ്ങുന്ന എല്ലാവര്ക്കും കൊടുക്കാന്‍ മാത്രം ഉണ്ടോ? ഉണ്ടെങ്കില്‍ എന്ന് ആശിച്ചു പോകുന്നു..
ശാലിനി..
കഥ ഒരുപാടു ഇഷ്ടായി.. കാരണം അതിലെ കഥാപാത്രം ഞാന്‍ തന്നെയെന്ന് തോന്നിയത് കൊണ്ട്.. practical ആയി ചിന്തിക്കാനാവാത്തത് കൊണ്ട് sentimentsഇല് കുരുങ്ങി ഞാനിപ്പോള്‍ കോര്‍പ്പറെറ്റ് സാമ്രാജ്യങ്ങള്‍ വിട്ടു നാട്ടില്‍ ഒതുങ്ങി കഴിയുന്നു.. :) കഥയുടെ ഉള്ളറകള്‍ ചികയാന്‍ നില്ക്കുന്നില്ല.. അത് മറ്റൊരവസരത്തില്‍ ആകാമെന്ന് തോന്നുന്നു.. പുതിയ കഥകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അറിയിക്കുമല്ലോ.. ആശംസകള്‍..
ഓരോ മറുനാടൻ മലയാളിയും കയറിയിറങ്ങേണ്ടി വരുന്ന ഈ സൂചിക്കുഴിയെ നല്ലൊരു കഥയായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
ശാലിനി ഈ കഥ വായിച്ചിട്ട് ഒരു സാഹിത്യകാരന് "കടി" അനുഭവപ്പെട്ടു എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നു .വിഷമിക്കേണ്ട നന്നായി എഴുതുന്നവരുടെ ബ്ലോഗു വായിക്കുമ്പോള്‍ അദ്ദേഹത്തിനു സ്ഥിരം വരാറുള്ളതാണ് ആ "കടി " അതിനു ചികിത്സ ഇല്ല .
Sandeep - വരവിനും വായനയ്ക്കും നന്ദി... :) താങ്കളുടെ അനുഭവം വച്ച്, തിരിച്ചു പോയ ആളുടെ അനുഭവങ്ങള്‍ വായിക്കാന്‍ വായിക്കാന്‍ താത്പര്യം തോന്നുന്നു. :)അങ്ങനെ ഉള്ളവര്‍ കുറവാണല്ലോ.. പുതിയ കഥകള്‍ വരുമ്പോള്‍ തീര്‍ച്ചയായും സന്ദീപിന്റെ കമന്റ് ബോക്സില്‍ ഞാന്‍ പരസ്യം ഒട്ടിക്കും :)
Kalavallabhan - നന്ദി സുഹൃത്തെ.. വന്നതിനു, വായിച്ചതിനു, അഭിപ്രായം പറഞ്ഞതിന്.. :) ഇനിയും ഇതിലെ വരണേ...
ടോം - കഥ വായിച്ചതിനു നന്ദി.. സുഹൃത്തെ, താങ്കള്‍ പറഞ്ഞത് താങ്കളുടെ മാത്രം അഭിപ്രായം എന്ന് ഊന്നി പറയട്ടേ.. എന്റെ കഥകള്‍ വായിച്ചു, എന്ത് അഭിപ്രായമായാലും അത് തുറന്നു പറയാനുള്ള സ്വാതന്ത്യം വായനക്കാര്ക്കുണ്ട്.. വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകള്‍ കാണുമ്പോള്‍ ഒരു നിമിഷം നിരാശ തോന്നാറുണ്ട്..വായനക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലല്ലോ എന്ന നിരാശ..പക്ഷെ, താങ്കള്‍ ഊഹിച്ചതു പോലെ, അതെനിക്ക് വിഷമം ഉണ്ടാക്കുന്നില്ല. :) വിമര്‍ശനങ്ങള്‍ കൂടുതല്‍ മികവിനായുള്ള വളമാണ്.. അവയെ ഞാന്‍ വളരെ പോസിറ്റീവ് ആയി തന്നെ സ്വീകരിക്കുന്നു.. :) നന്ദി!
മനോഹരമായി എഴുതി, അഭിനന്ദനം
ഐ.ടി.മേഖലയിലെ ജീവിതത്തെക്കുറിച്ച് ധാരളം കേട്ടിട്ടുണ്ട്.സോഫ്റ്റ്വെയര് രംഗത്തെ ജോലിഭാരത്തെക്കറിച്ചും മനം മടുപ്പിക്കലിനെക്കുറിച്ചുമൊക്കെ എനിക്ക് കുറേയൊക്കെ അറിയാം.ഇതിനിടയില്‍ സര്‍ഗചേതനയെ സജീവമാക്കി നിര്‍ത്തുക എന്നത് അത്ര എളുപ്പമല്ല.അത് സാദ്ധ്യമാക്കുന്ന ശാലിനിയെ അഭിനന്ദിക്കാതെ വയ്യ.ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അതിന്റെ സാക്ഷ്യപത്രങ്ങളാണ്.ഇനിയും എഴുതൂ.
മനോഹരമായി ആവിഷ്കരിച്ചു!
ആശംസകള്‍
GOOD WORK. ALL THE BEST
ഇതെന്റെ കഥ തന്നെയല്ലേ..
അറിയാതെ ഒരു നീറ്റല്‍ വീണ്ടും മനസ്സില്‍..
ഇന്നത്തെ മന:സമാധാനവും പോയിക്കിട്ടി..
ഒരു തീരുമാനം കൂടീ പറയൂ സോദരാ..
നല്ല അവതരണം...ആശംസകള്‍
എല്ലാത്തിലും പ്രയോഗീകത അന്വേഷിക്കുന്നവരത്രേ ജീവിക്കാന്‍ പഠിച്ചവര്‍...!! എന്നാല്‍, അവര്‍ കേവലം 'ജീവിച്ചു തീര്‍ക്കല്‍' എന്ന കലയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. സച്ചിയുടെ സംഗീതക്ക് സംഭവിക്കുന്നതും അത് തന്നെ.
പിന്നെ, ഈ സാങ്കേതിക പദങ്ങളൊന്നും എനിക്ക് പരിചിതമാല്ലെങ്കില് കൂടിയും കഥാ സന്ദര്‍ഭത്തില്‍ അതൊക്കെയും കുറെ വാക്കുകള്‍ അധികം പറഞ്ഞു.
ആദ്യമായാണിവിടം... ഏറെ സന്തോഷത്തോടെ.. ആശംസകള്‍...!!
സാഹചര്യങ്ങള്‍കൊണ്ട് ജന്മനാട്വിട്ട് ജീവിയ്ക്കേണ്ടിവരുന്ന, മനസ്സില്‍ നന്മകളുള്ള, നഷ്ടബോധമുള്ള എല്ലാവര്ക്കും വേണ്ടി എഴുതിയ നിങ്ങള്‍ക്കു നന്ദി...
ബാംഗ്ലൂരിൽ മാത്രമല്ല, പ്രവാസികൾക്കുപോലും തോന്നുന്ന വികാരവിചാരങ്ങൾ....എങ്ങനെ ചിന്തിച്ചാലും ഉറച്ച തീരുമാനമെടുക്കാനാവാത്ത അവസ്ഥ, വീണ്ടും ലാപ്ടോപ്പിലേയ്ക്കുള്ള പ്രയാണം. നല്ല അവതരണം.....
ആദ്യമാണിവിടെ. കഥ വായിച്ചു.
വളരെ നാളുകളായി ബ്ലോഗില്‍ വായനക്കാരന് മാത്രമാണ്. കമന്റ്- പോലും ഇടാറില്ല. ബട്ട്...ഇതിനിടാതെ പോകാന്‍ വയ്യ.
ഒരിടത്ത് രണ്ട് മന്ത്രവാദികള്‍ ഉണ്ടായിരുന്നു. രണ്ടുപേരും ഒരുമൊച്ചു പഠിച്ചവര്‍. വിദ്യയില്‍ ഒരുപോലെ പ്രാവീണ്യം നേടിയവര്‍. ബട്ട്, ഒരാള്‍ ദുര്‍മന്ത്രവാദിയും മറ്റേയാള്‍ സന്മാര്ഗിയും.
ഇതിലെ ആദ്യഗണത്തിലാണ് താങ്കള്‍. എഴുതാന്‍ നന്നായി അറിയാം. ബട്ട്, വെറുതെ ആളുകളെ വിഷമിപ്പിക്കുന്ന കഥകള്‍ എന്തിനാണ് സുഹ്റ്ത്തെ എഴുതുന്നത്? ഇപ്പോളത്തെ ഈ ഫാസ്റ്റ് ലൈഫില്‍ ടെന്‍ഷന്‍ തന്നെ നന്നായിട്ടുണ്ട്. അതിന്റെകൂടെ സോഫ്റ്റ്വെയര് ജോലിയും അതും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വിദേശത്തുമാണെങ്കിലൊ?
നല്ല നല്ല സന്തോഷമുണ്ടാക്കുന്ന കഥകള്‍ എഴുതിക്കൂടെ? ഈ കഥ എന്നെ വല്ലാതെ ഹോണ്ട് ചെയ്തുകൊണ്ടിരിക്കുന്നു. മനസ്സില്‍ ഒരു ഇരുമ്പു പഴുപ്പിച്ചു വച്ചതുപോലെ.
ഒ.ടൊ. : ഓഫ് ടോപ്പിക്കെന്നല്ല - ഞാന്‍ ഓടി എന്നു തന്നെയാണ്, "എന്റെ ബ്ലോഗില്‍ എനിക്കിഷ്ടമുള്ളത് ഞാനെഴുതും, നീ ആരെടാ ചോദിക്കാന്‍?" എന്ന മനസ്സിലെ ചോദ്യം മനസ്സ്യിലായിട്ടുതന്നെ. എങ്കിലും, മാറ്റി എഴുതിക്കൂടെ?
Nice read...
good one....
shamsudheen - നന്ദി സുഹൃത്തെ.. :)
Pradeep - നന്ദി മാഷേ.. താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനം എനിക്ക് വീണ്ടു എഴുതുവാനുള്ള ശക്തിയും ഊര്‍ജവും തരുന്നു..
ഇസ്മായില്‍ കുറുമ്പടി (തണല്‍) - നന്ദി ഇസ്മായില്‍ :)
കുസുമം - നന്ദി ചേച്ചി.. എന്റെ ബ്ലോഗില്‍ വന്നതിനും ഈ കമന്റിനും
ചാര്‍ളി - നന്ദി ചാര്‍ളി..
Areekkodan | അരീക്കോടന്‍ - നന്ദി മാഷേ..
നാമൂസ് - നന്ദി മാഷേ... കഥ ഇഷ്ടമായെന്നു വിശ്വസിക്കുന്നു..
SOOREJ - ആദ്യമായാണ് ഒരാള്‍ എനിക്ക് നന്ദി പറയുന്നത്... സന്തോഷമായി :)
വി.എ || V.A - നന്ദി സുഹൃത്തെ..
അനു - താങ്കളുടെ കമന്റ് ഒരു വലിയ complement ആയി ഞാന്‍ കണക്കാക്കുന്നു... ജീവിതത്തില്‍ എപ്പോഴും സന്തോഷം മാത്രമല്ലല്ലോ അനു.. പുതിയ തലമുറയിലെ ഏറെക്കുറെ എല്ലാവരും അനുഭവിക്കുന്ന ഒരു dilema അതൊരു കഥയായി എഴുതണമെന്നു തോന്നി.....താങ്കളുടെ ഹൃദയത്തെ അത് സ്പര്‍ശിച്ചു എന്നറിഞ്ഞതില്‍ ഈ ദുര്‍മന്ത്രവാദി സന്തോഷിക്കുന്നു.. :)
"എന്റെ ബ്ലോഗില്‍ എനിക്കിഷ്ടമുള്ളത് ഞാനെഴുതും, നീ ആരെടാ ചോദിക്കാന്‍?" എന്നൊന്നും ചോദിയ്ക്കാന്‍ മാത്രം അഹങ്കാരി അല്ലാട്ടോ ഞാന്‍... അങ്ങനെ ഒരിക്കലും പറയുകയും ഇല്ല.. വായനക്കാര്‍ പറയുന്ന അഭിപ്രായങ്ങളെ വളരെ സീരിയസ് ആയി കാണുന്ന ആളാണ് ഞാന്‍,, താങ്കളുടെ അഭിപ്രായം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.. നന്ദി... :)
roopesh - Thank you...
Eldo - thanks da.. :)
നല്ല അവതരണം...ആശംസകള്‍
valare nannayi ezhuthi...... bhavukangal.........
വളരെ നന്നായി, മനസ്സിലെ നീറ്റല്‍ ഇത്ര നന്നായി അവതരിപ്പിചതില് അഭിനന്ദനങ്ങള്‍ . .
nannaayi
ആദ്യമായാണ്.. ചിന്തയും അവതരണവും നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ..
എത്താന്‍ വൈകി. നല്ല കഥ.......സസ്നേഹം
നൊമ്പരപ്പെടുത്തി ....!!
കഥ അല്ലിത് ജീവിതം തന്നെ !!
could visualise it all
best wishes and keep writing
ശാലിനി, ഈ കഥ വായിക്കാന്‍ ഒരുപാട് താമസിച്ചു. ഒന്ന് മനസിലായി. സ്വന്തം രാജ്യത്തായാലും വിദേശത്തായാലും നാട് വിട്ടാല്‍ പ്രവാസത്തിന്റെ നൊമ്പരത്തിന് ഒരേ തീവ്രതയായിരിക്കും എന്ന്. നാടിനെയും വീടിനെയും പറ്റി വേവലാതിപ്പെടുന്നവന്റെ മനസ്. മറുനാടന്‍ മലയാളിയുടെ ഏറ്റവും വലിയ വെല്ലുവിളി. പ്രാക്ടിക്കലും സെന്റിമെന്റ്സും തമ്മിലുള്ള വടംവലിയില്‍ പലപ്പോഴും വിജയിക്കുക പ്രാക്ടിക്കലായിരിക്കും അല്ലെ?
valare nannyittundu............ aashamsakal........
evideyo anubhavicharinja vedana pole.
good work!
welcom to my blog
nilaambari.blogspot.com
if u like it follow and support me
പ്രാക്ടിക്കല്‍ ആയി ചെയ്യാവുന്നത്- മരണം വരെ ഓടുക.
മധ്യവര്‍ഗ്ഗത്തിന്റെ ജീവിതം അതാണ്. കഥ ഇഷ്ടപ്പെട്ടു.
കൊള്ളാം. ഇതേ അനുഭവത്തിലൂടെ കടന്നു പോയ ഒരു അടുത്ത സുഹൃത്ത് എനിക്കുണ്ട്. അവരുടെ വഴക്ക് മൂത്ത് ഒടുവില്‍ പിടി വിട്ടു പോയപ്പോള്‍ ഞാന്‍ ആണ് മിഡില്‍ മാന്‍ ആയതു. പക്ഷെ ഒടുവില്‍ അവന്റെ ഭാര്യ പറഞ്ഞത് തന്നെ നടന്നു. കുട്ടിയെ ഓര്‍ത്തു അവനും കൊമ്പ്രമയിസ് ചെയ്യേണ്ടി വന്നു. ആ ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നു ഇത് വായിച്ചപ്പോള്‍.
നന്നായി.
Real story....., superb
വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net
http://i.sasneham.net/main/authorization/signUp?
aashamsakal...... blogil puthiya post.... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane.....
valare nannayittund ...ee kadha vayikkan oru varsham vendi vannennu thonunnu..njan innanu ee kadha vayikkunath...pakshe enthannaryilla... nJANUM maduth thudangy ee IT job.. ravile 9 manikk madiwala ethunna cab il kayari nere e cityilekk..vaikunneram athupole madakkam.. rathri vannu oru samdhanavumillathe projectukalum asignmentsum okke aayi pokunnu. manassarinju onnu samsarikkan polum pattaatha avastha.. innu ee blog vayikkan karanam njan leavil aanu.. 2months medical leave complete voice rest.. athil orumasam kadannu poirikkunnu..pandu njan kothicha jeevithathilekk madangy pokanam ennagrahamund pakshe.. panam athu athyavasya khadakamanallo.. iniyum jeeviche pattu aarko vendi... ariyilla VALARE ISHAPETTU... KAZHIYUMENKIL ENTE BLOG ONNU VAYIKKANAM.. ezhuthu thudaruka.... ! bhaavukangal...
Post a Comment